പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൂറ ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ജിദ്ദ: പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൂറ(30) ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലമായ ബുറൈമാനില്‍ മരിച്ചു.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹമീദ് രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ഭാര്യ ഉറക്കത്തിലായിരുന്നു. ഇവരോടൊപ്പമുള്ള 7 വയസ്സുള്ള മകള്‍ രാവിലെ സ്‌ക്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അബ്ദുല്‍ ഹമീദ് ജോലി സ്ഥലത്തുനിന്നും താമസ സ്ഥലത്തെത്തിയപ്പോഴാണ് മരിച്ചതായി അറിയുന്നത്.






