ദൈവതൃപ്തി ആത്മീയ ഔന്നത്യതോടൊപ്പം സാമൂഹ്യ സേവനത്തിലൂടെ: ഫൈസല്‍ നന്മണ്ട

ജിദ്ദ: ആത്മീയ ഔന്നത്യത്തോടൊപ്പം സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ അവന്റെ സൃഷ്ടാവിനെ സംതൃപ്തി നേടുന്നു എന്ന് ഫൈസല്‍ നന്മണ്ട പറഞ്ഞു.  ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച വിജ്ഞാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരം പശ്ചാത്തപിക്കുകയും കര്‍മ്മാനുഷ്ടാനങ്ങളില്‍ കൃത്യത പാലിക്കുകയും ചെയ്യുന്നവരെ അല്ലാഹു തൃപ്തിപ്പെടുന്നു. അതേ സമയം അനുഷ്ഠാനങ്ങളും സാമൂഹിക സേവനങ്ങളും എത്ര തന്നെ അധികരിപ്പിക്കുകയും സ്വന്തം മാതാപിതാക്കളുടെ സംതൃപ്തി കരസ്ഥമാക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാന്‍ ആവില്ല എന്ന് പ്രവാചകാധ്യാപനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അബ്ദുല്‍ ജലീല്‍ ചാലിലകത്ത് സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.