സൗദി കിരീടാവകാശി നാളെ യുഎഇ സന്ദര്‍ശിക്കും

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച പ്രതിരോധ ഉപമന്ത്രി അമീര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും മന്ത്രിസഭാ ഉപാധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് നാളെ യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗീക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച പ്രതിരോധ ഉപമന്ത്രി അമീര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.

സന്ദര്‍ശനത്തിനിടെ അബൂദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് അവരുടെ സഹോദരന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ മരണപ്പെട്ടതിലുള്ള സൗദി ഭരണകൂടത്തിന്റെ അനുശോചനം അമീര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിക്കുകയും ചെയ്തിരുന്നു.