ദന്ത ചികിത്സാ മേഖല ക്രമേണ സ്വദേശിവല്‍ക്കരിക്കും

ഒന്നാം ഘട്ടം 2020 മാര്‍ച്ച് 25 മുതല്‍

മൂന്നോ അതിലധികമോ വിദേശ ഡോക്ടര്‍മാര്‍ തൊഴിലെടുക്കുന്ന ദന്ത ക്ലിനിക് സെന്റെുകളില്‍ സ്വദേശിവല്‍ക്കരണം ബാധകമാകുമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഔദ്യോഗീക വക്താവ് ഖാലിദ് അബുല്‍ ഖൈല്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം, സൗദി ചേംബേഴ്‌സ് കൗണ്‍സില്‍, ഹെല്‍ത്ത് സ്‌പെഷ്യാലിറ്റി അതോറിറ്റി, ഹ്യൂമണ്‍ റിസോഴ്‌സസ് ഫണ്ട് എന്നിവയുമായി സഹകരിച്ച് 2018 സെപ്തംബര്‍ 30 ന് മന്ത്രിസഭ കൈകൊണ്ട പദ്ധതിയാണ് ‘തൊഴില്‍ സ്വദേശിവല്‍ക്കരണം’ എന്നുള്ളത്. സുപ്രധാന മേഖലകളില്‍ സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന പദ്ധതിയാണിതെന്ന് ഖാലിദ് അബുല്‍ ഖൈല്‍ കൂട്ടിച്ചേര്‍ത്തു.

റിയാദ്: ദന്തപരിചരണ ചികിത്സാ മേഖല ക്രമേണ സ്വദേശി വല്‍ക്കരണം നടത്തുന്നതിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം നടപടി തുടങ്ങിയാതായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‌മദ് അല്‍ റാജിഹ് വ്യക്തമാക്കി.

ദന്ത ക്ലിനിക് മേഖലയുടെ പരിധിയില്‍ വരുന്ന എല്ലാ തൊഴിലുകളും സ്വദേശിവല്‍ക്കരിക്കും. രണ്ടു ഘട്ടങ്ങളിലായാണ് സ്വദേശിവല്‍ക്കരണം നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും. ഒന്നാംഘട്ടം 2020 മാര്‍ച്ച് 25 ഓടെ പൂര്‍ത്തീകരിക്കണം. രണ്ടാം ഘട്ടത്തില്‍ 30 ശതമാനമാണ് സ്വദേശിവല്‍ക്കരണം നടത്തുക. രണ്ടാംഘട്ട സ്വദേശിവത്കരണം 2021 മാര്‍ച്ച് 14 നും പൂര്‍ത്തിയാക്കണം.

മൂന്നോ അതിലധികമോ വിദേശ ഡോക്ടര്‍മാര്‍ തൊഴിലെടുക്കുന്ന ദന്ത ക്ലിനിക് സെന്റെുകളില്‍ സ്വദേശിവല്‍ക്കരണം ബാധകമാകുമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഔദ്യോഗീക വക്താവ് ഖാലിദ് അബുല്‍ ഖൈല്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം, സൗദി ചേംബേഴ്‌സ് കൗണ്‍സില്‍, ഹെല്‍ത്ത് സ്‌പെഷ്യാലിറ്റി അതോറിറ്റി, ഹ്യൂമണ്‍ റിസോഴ്‌സസ് ഫണ്ട് എന്നിവയുമായി സഹകരിച്ച് 2018 സെപ്തംബര്‍ 30 ന് മന്ത്രിസഭ കൈകൊണ്ട പദ്ധതിയാണ് ‘തൊഴില്‍ സ്വദേശിവല്‍ക്കരണം’ എന്നുള്ളത്. സുപ്രധാന മേഖലകളില്‍ സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന പദ്ധതിയാണിതെന്ന് ഖാലിദ് അബുല്‍ ഖൈല്‍ കൂട്ടിച്ചേര്‍ത്തു.

സ്വദേശിവല്‍ക്കരണ തീരുമാനം നടപ്പാക്കാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബന്ധമാണെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കുമെന്നും ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.