15000 ആടുകളുമായി സൗദിയിലേക്ക് വരികയായിരുന്ന കപ്പല്‍ മറിഞ്ഞു

ജിദ്ദ: റൊമാനിയയില്‍ നിന്നും സൗദി അറേബ്യയിലേക്ക് 15000 ഓളം ആടുകളുമായി വരികയായിരുന്ന കപ്പല്‍ കരിങ്കടലില്‍ മറിഞ്ഞു. സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ തുറമുഖ നഗരമായ കോണ്‍സ്റ്റന്റയ്ക്ക് സമീപത്ത് വെച്ചാണ് ‘ക്വീന്‍ ഹിന്ദ്’ എന്ന ചരക്ക് കപ്പല്‍ മറിഞ്ഞത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

കപ്പലില്‍ ഉണ്ടായിരുന്ന 20 സിറിയന്‍ വംശജരെയും ഒരു ലബനോന്‍ വംശജനെയും രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തന വിഭാഗം വക്താവ് ശ്രീമതി ആന്‍ മരിയ സ്‌റ്റോയിക്ക പറഞ്ഞു.

അതേസമയം ആടുകളുടെ സുരക്ഷ ആശങ്കയിലാണെന്നും കേവലം 32 ആടുകളെ മാത്രമേ രക്ഷിക്കാനായുള്ളൂവെന്നും ബാക്കിയുള്ള ആടുകളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജജിതമായി തുടരുന്നുണ്ടെന്നും അവര്‍ അറിയിച്ചു.