കേരളത്തനിമയുള്ള കലകളുടെ ദൃശ്യപൊലിമയില്‍ ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദിയുടെ ഏഴാം വാര്‍ഷികം

ജൂവിയ നൗഷിര്‍, പുഷ്പ സുരേഷ് തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ നൃത്തങ്ങള്‍, ഫസീല മുഹമ്മദ് ഒരുക്കിയ ഒപ്പന, പി എസ്സ് എം ഒ തിരൂരങ്ങാടി അലുംനി അവതരിപ്പിച്ച ദ്രുത താള ചടുലതയുള്ള മലബാറിന്റെ കോല്‍ക്കളി, സൂഫീഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശ്രീമതി. ആശ ഷിജു, മുകേഷ് കൂത്തുപറമ്പ്, സിറാജു കാടാച്ചിറ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ തുടങ്ങിയവ കലാസ്വാദകര്‍ ആസ്വദിച്ചു.

ജിദ്ദ: ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചു  നടത്തിയ  ‘കേരളോത്സവം 2019’ സംഘാടനാ മികവ് കൊണ്ടും കേരളത്തനിമയുള്ളതും കലാമൂല്യമുള്ളതുമായ പരിപാടികള്‍ കൊണ്ടും ശ്രദ്ദേയമായി.

വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗോപി നെടുങ്ങാടി ഉത്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്റ് രാധാകൃഷ്ണന്‍ കാവുമ്പായി അധ്യക്ഷത വഹിച്ചു. ഹിബ ഏഷ്യ സി ഇ ഒ  ഇമ്രാന്‍ മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു. രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ലത്തീഫ് മക്രേരി, സുരേഷ് പാപ്പിനിശ്ശേരി, ജാഫറലി പാലക്കോട്, ട്രഷറര്‍ ഹരിദാസ് കിച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീജിത്ത് കണ്ണൂര്‍ സ്വാഗതവും സുരേഷ് രാമന്തളി നന്ദിയും പറഞ്ഞു.

പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന രക്ഷാധികാരി സമിതി അംഗം എസ് എല്‍ പി മുഹമ്മദ് കുഞ്ഞിയെ ചടങ്ങില്‍ ആദരിച്ചു.  ജിദ്ദയിലെ പ്രമുഖ കലാ സംവിധായകന്‍ അനില്‍ നാരായണ സംവിധാനം ചെയ്യുകയും പ്രമുഖ നൃത്താദ്ധ്യാപിക ശ്രിമതി. സുധ രാജു നൃത്ത ചുവടുകള്‍ ചിട്ടപ്പെടുത്തുകയും ചെയ്ത കേരളത്തിന്റെ തനതു നൃത്തനൃത്യങ്ങള്‍ കോര്‍ത്തിണക്കിയ ‘നടന കേരളം’എന്ന ദ്യശ്യ വിസ്മയം ജിദ്ദയിലെ കലാസ്വാദകര്‍ക്ക് ആസ്വാദകരമായിരുന്നു. 51 കലാകാരികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നടനകേരളം കേരളത്തിലെ പത്തോളം നൃത്ത കലകളിലൂടെയുള്ള ഒരു യാത്രാനുഭവം സദസ്യര്‍ക്ക് സമ്മാനിച്ചു.

ജൂവിയ നൗഷിര്‍, പുഷ്പ സുരേഷ് തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ നൃത്തങ്ങള്‍, ഫസീല മുഹമ്മദ് ഒരുക്കിയ ഒപ്പന, പി എസ്സ് എം ഒ തിരൂരങ്ങാടി അലുംനി അവതരിപ്പിച്ച ദ്രുത താള ചടുലതയുള്ള മലബാറിന്റെ കോല്‍ക്കളി, സൂഫീഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ആശ ഷിജു,  മുകേഷ് കൂത്തുപറമ്പ്, സിറാജു കാടാച്ചിറ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ തുടങ്ങിയവ കലാസ്വാദകര്‍ക്ക് ഹൃദ്യമായ വിരുന്നൊരുക്കി.

മലബാര്‍ വിഭവങ്ങളുടെ കലവറയുമായി അഞ്ചോളം തട്ടുകടകളും കലാപരിപാടി വീക്ഷിക്കാനെത്തിയവര്‍കായി ഒരുക്കിയിരുന്നു. അനവധി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പുകളും പരിപാടിയുടെ ആകര്‍ഷകമായിരുന്നു.

ആഘോഷ പരിപാടികള്‍ക്കൊപ്പം ഹിബ ഏഷ്യ പോളീക്ലിനിക് ബാബുമക്ക-2 ന്റെ സഹകരണത്തോടെ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് സൗജന്യ മെഡിക്കല്‍ പരിശോധനയും ഒരുക്കിയിരുന്നു. മെഡിക്കല്‍ പരിശേധനക്ക്  മാര്‍ക്കറ്റിംഗ് മാനേജര്‍ അയ്യൂബ് മുസ്‌ലിയാരകത്ത് നേതൃത്വം നല്‍കി.

ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ റസാക്ക് മുഹമ്മദ്, നൗഷീര്‍, ഹരി നമ്പ്യാര്‍, മുഹമ്മദ്, സതീഷ് നബ്യാര്‍, സുബൈര്‍ പെരളശ്ശേരി, ഹരീന്ദ്രന്‍ ആറ്റടപ്പ, മോഹനന്‍ കീച്ചേരി, സലാം പയ്യന്നൂര്‍, സനീഷ്, പ്രഭാകരന്‍ നമ്പ്യാര്‍, സിദ്ദിഖ് മാങ്കടവ്, റഫീക്ക് മൂസ, ബാലകൃഷണന്‍ പരിയാരം, സുധീഷ് പറശ്ശിനിക്കടവ്, അനില്‍ കുമാര്‍ പെരളാശ്ശേരി, പ്രവീണ്‍ എടക്കാട്, ദിലീപ് , സത്താര്‍ ഹില്‍ടോപ്പ്, രാഹുല്‍ ഹരിദാസ്‌ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

നടന കേരളം അവിസ്മരണീയമാക്കിയ സംവിധായകന്‍ അനില്‍ നാരായണയെയും നൃത്ത സംവിധായിക സുധാ രാജുവിനെയും കണ്ണൂര്‍ സൗഹൃദ വേദി പൊന്നാട അണിയിച്ചും മൊമെന്‍േറാ നല്‍കിയും ആദരിച്ചു. അല്‍ ഹദീക്ക ഓഡിറ്റോറിയത്തില്‍  ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരിപാടിയുടെ മുഖ്യ പ്രായോജകര്‍  ലൂന ഫുഡ് പ്രൊഡക്ട്‌ ആയിരുന്നു.