അലിവ് ചാരിറ്റി പ്രവര്‍ത്തനം സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ പ്രശംസിച്ചു

ജിദ്ദ: വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അലിവ് ചാരിറ്റി സെല്‍ ജിദ്ദ ചാപ്റ്റര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജിദ്ദയില്‍ സന്ദര്‍ശനത്തിലുള്ള മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും അലിവ് ചാരിറ്റി സെല്‍ പ്രസിഡണ്ടുമായ സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ജിദ്ദ ചാപ്റ്ററിന്റെ സഹായത്തോടെ വേങ്ങര മണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 30 കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ സഹായ പദ്ധതിയായ കരുണാമൃതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുനവര്‍ തങ്ങള്‍ പ്രശംസിച്ചു. അലിവിന്റെ പുതിയ പദ്ധതികളായ റീഹാബിലിറ്റേഷന്‍ സെന്‍ന്റെര്‍, ഫിസിയോ തെറാപ്പി, സ്വന്തമായ കെട്ടിടം തുടങ്ങിയവയെ കുറിച്ച് ചെയര്‍മാന്‍ പി കെ അലി അക്ബര്‍ വിശദീകരിച്ചു.
പ്രസിഡണ്ട് ലത്തീഫ് അരീക്കന്‍ അധ്യക്ഷത വഹിച്ചു. പി കെ ഫിറോസ്, കെ പി മുഹമ്മദ് കുട്ടി, മജീദ് പുകയൂര്‍, നൗഷാദ് ചേറൂര്‍, ഹംസ കെ പി, അഹമ്മദ് അച്ചനമ്പലം, ഹുസൈന്‍ പരവക്കല്‍, മുസ്തഫ കെ എം, ശിഹാബ് പുളിക്കല്‍, യൂനുസ് എ കെ, ലത്തീഫ് പി പി, റഷീദ് പി കെ, സലിം പരവക്കല്‍, ഷംസു കക്കാടംപുറം, റാഫി ഓലിയില്‍, ഇര്‍ഷാദ് അരീക്കന്‍, നാസര്‍ കാരാടന്‍, മമ്മുട്ടി കുറ്റൂര്‍, കുഞ്ഞാപ്പ നെല്ലിപ്പറമ്പ്, നജ്മുദ്ധീന്‍, അഷ്‌റഫ് ചുക്കന്‍, അസീസ് പറപ്പൂര്‍, അലി പാങ്ങാട്ട്, മമ്മുദു കെ എം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി റഷീദ് പറങ്ങോടത്ത് സ്വാഗതവും നൗഷാദലി പറപ്പൂര്‍ നന്ദിയും പറഞ്ഞു.






