ജനുവരി മാസം മുതല്‍ ഇന്‍ഷുറന്‍സ് കാര്‍ഡിനുപകരം ഇഖാമ

ജിദ്ദ: 2020 ജനുവരി മുതല്‍ സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രത്യേകം ഇന്‍ഷൂറന്‍സ് കാര്‍ഡ് ആവശ്യമായി വരില്ല. പകരം സ്വദേശികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയും വിദേശികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമയും മതിയാകും.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൗദി ഐ.ഡിയുമായും ഇഖാമയുമായും ബന്ധിപ്പിക്കുന്ന കാര്യം സിസിഎച്ച്‌ഐ എന്ന കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആണ് സര്‍ക്കുലര്‍ വഴി അറിയിച്ചിട്ടുള്ളത്.
മെഡിക്കല്‍ ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചികിത്‌സ ആവശ്യാര്‍ഥം ആരോഗ്യ കേന്ദ്രങ്ങളില്‍ പോകുന്നവര്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് ഹാജരാക്കേണ്ടതില്ല. പകരം സ്വദേശികളും വിദേശികളും അവരുടെ തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മതിയാകും. ഇതോടെ ഇന്‍ഷൂറന്‍സ് കാര്‍ഡ് കൊണ്ടുനടക്കുന്നത് ഒഴിവായികിട്ടും.
മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് ആപ്പുകള്‍ എന്നിവയില്‍ ഇ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ ജനുവരി മുതല്‍ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ആവശ്യം വരുന്നില്ല.






