ജിദ്ദയില്‍ ഡോ. സദ്‌റെ ആലം പുതിയ കോണ്‍സുല്‍ ജനറല്‍

ഡോ.സദ്‌റെ ആലം ജനീവയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ ഇന്ത്യന്‍ പെര്‍മനന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറിയാണ്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് റാങ്കോടെ മെഡിക്കല്‍ ബിരുദമെടുത്ത ശേഷമാണ് ഡോ.സദ്‌റെ ആലം ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്.
ജിദ്ദ: പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി തമിഴ്‌നാട്ടുകാരനായ ഡോ.സദ്‌റെ ആലം ഡിസംബര്‍ ആദ്യവാരം ചുമതലയേല്‍ക്കും. ജിദ്ദയിലെ ഔദ്യോഗീക കാലാവധി അവസാനിച്ച ശേഷം ദല്‍ഹി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ തിരികെ പോകുന്ന നിലവിലുള്ള കോണ്‍സല്‍ ജനറല്‍ മണിപ്പൂര്‍ സ്വദേശി നൂര്‍ റഹ്‌മാന്‍ ശൈഖിന് പകരമായാണ് ഡോ. സദ്‌റെ ആലം എത്തുന്നത്.
ഡോ.സദ്‌റെ ആലം ജനീവയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ ഇന്ത്യന്‍ പെര്‍മനന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറിയാണ്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് റാങ്കോടെ മെഡിക്കല്‍ ബിരുദമെടുത്ത ശേഷമാണ് ഡോ.സദ്‌റെ ആലം ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്.
നേരത്തെതന്നെ നിലവിലുള്ള കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്‌മാന്‍ ശൈഖിന്റെ സേവന കാലാവധി കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹജജ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കേണ്ടതുള്ളതിനാല്‍ സമയം നീട്ടിക്കൊടുത്തതായിരുന്നു. മുമ്പ് ജിദ്ദയില്‍ ഇന്ത്യന്‍ ഹജ് കോണ്‍സലറായി നൂര്‍ റഹ്‌മാന്‍ ശൈഖ് പ്രവൃത്തിച്ചിരുന്നു.