മദ്യനിരോധനം തുടരും, നിസ്‌കാര സമയത്ത് കടകള്‍ അടക്കുന്നത് ഒന്നിനും തടസ്സമല്ല: അഹ്‌മദ് ഖത്തീബ്

നിസ്‌കാര സമയങ്ങളില്‍ കടകള്‍ അടക്കുന്നത് ജനങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ വരുന്നതിനോ ഷോപ്പിംഗ് നടത്തുന്നതിനോ ഒന്നിനും തടസ്സമാകുന്നില്ല. രാജ്യത്തെ മൂല്യം സംരക്ഷിക്കുന്നതോടൊപ്പം ടൂറിസ്റ്റുകളുടെ അവകാശങ്ങളും ഞങ്ങള്‍ വിലമതിക്കും. ടൂറിസ്റ്റുകളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും മുഖവിലക്കെടുക്കും. തോള്‍ മുതല്‍ മുട്ടുകാല്‍ വരെ മറയുന്ന രീതിയില്‍ മാന്യമായ വസ്ത്രം ധരിക്കുന്ന വനിതാ ടൂറിസ്റ്റുകള്‍ക്ക് ‘അബായ’ ധരിക്കല്‍ നിര്‍ബന്ധമില്ലെന്നും അഹ്‌മദ് അല്‍ ഖത്തീബ് വ്യക്തമാക്കി.
മദ്യനിരോധനം തുടരും, നിസ്‌കാര സമയത്ത് കടകള്‍ അടക്കുന്നത് ഒന്നിനും തടസ്സമല്ല: അഹ്‌മദ് ഖത്തീബ്.
റിയാദ്: സൗദിയില്‍ മദ്യ നിരോധനം പുന:പരിശോധനക്ക് വിധേയമാക്കില്ലെന്നും നിസ്‌കാര സമയങ്ങളില്‍ കടകള്‍ അടക്കുന്നത് ആര്‍ക്കും ഒന്നിനും തടസ്സമാകുന്നില്ലെന്നും സൗദി ടൂറിസം അതോറിറ്റി മേധാവി അഹ്‌മദ് അല്‍ ഖത്തീബ് വ്യക്തമാക്കി.
ബ്ലുംബെര്‍ഗ് ന്യുസ് ഏജന്‍സിക്കായി അനുവദിച്ച അഭിമുഖത്തിലാണ് അഹമദ് അല്‍ ഖത്തീബ് സൗദി ടുറിസവുമായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സൗദിയിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി മദ്യനിരോധനം പുന:പരിശോധനക്ക് വിധേയമാക്കണമെന്ന് അഭിപ്രായമില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ടൂറിസം മേഖല സൗദി ശക്തിപ്പെടുത്തുമെന്നും അതേസമയം രാജ്യത്ത് മദ്യനിരോധനം ലഘൂകരിച്ചു കൊണ്ടാവില്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.
നിസ്‌കാര സമയങ്ങളില്‍ കടകള്‍ അടക്കുന്നത് ജനങ്ങള്‍ക്ക് മാര്‍ക്കറ്റുകളില്‍ വരുന്നതിനോ ഷോപ്പിംഗ് നടത്തുന്നതിനോ ഒന്നിനും തടസ്സമാകുന്നില്ല. രാജ്യത്തെ മൂല്യം സംരക്ഷിക്കുന്നതോടൊപ്പം ടൂറിസ്റ്റുകളുടെ അവകാശങ്ങളും ഞങ്ങള്‍ വിലമതിക്കും. ടൂറിസ്റ്റുകളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും മുഖവിലക്കെടുക്കും. തോള്‍ മുതല്‍ മുട്ടുകാല്‍ വരെ മറയുന്ന രീതിയില്‍ മാന്യമായ വസ്ത്രം ധരിക്കുന്ന വനിതാ ടൂറിസ്റ്റുകള്‍ക്ക് ‘അബായ’ ധരിക്കല്‍ നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ കൂടുതലും ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നാണ്. ഇതുവരെയായി ഒന്നര ലക്ഷത്തോളം ടൂറിറ്റ്റ്റു വിസക്കുള്ള അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ അമ്പതിനായിരം ടൂറിസ്റ്റുകള്‍ സൗദിയിലെത്തി. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടിയിലധികമാണെന്നും അഹമദ് അല്‍ ഖത്തീബ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതലാണ് വിദേശ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ സൗദിയുടെ കവാടം തുറക്കപ്പെട്ടത്.






