സേവ ജിദ്ദ എഫ് സി രൂപീകരിച്ചു

ജിദ്ദ: സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍(സേവ) ജിദ്ദ എഫ് സി ഫുട്‌ബോള്‍ ക്ലബ് രൂപികരിച്ചു. സമീര്‍ മായിന്‍ കരുനെച്ചി(ചെയര്‍മാന്‍), ഉസ്മാന്‍ ചോലയില്‍(ജനറല്‍ കണ്‍വീനര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. ശറഫിയ റാറാവിസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടന്‍ ഉത്ഘാടനം ചെയ്തു.
എടക്കര നിവാസികളായ കായിക താരങ്ങളെ ഉയര്‍ത്തികൊണ്ട് വരാനും കൂടുതല്‍ കായിക പ്രേമികളെ സംഘടനയില്‍ ഉള്‍പ്പെടുത്താനും സമൂഹമധ്യത്തിലെത്തിക്കുവാനും ക്ലബ് വഴി സാധ്യമാവണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയണമെന്നും നജീബ് കളപ്പാടന്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രസിഡന്റ് ഇ. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ഇ എ സ്വാഗതവും അമീര്‍ എടക്കാടന്‍ നന്ദിയും പറഞ്ഞു.
ജെ എസ് സി വൈസ് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, പരിശീലകന്‍ ഇഖ്ബാല്‍ മച്ചിങ്ങല്‍ എന്നിവര്‍ തങ്ങളുടെ ഫുട്‌ബോള്‍ അനുഭവങ്ങള്‍ കളിക്കാരുമായി പങ്കുവെച്ചു. സിഫ് ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയ എടക്കര സ്വദേശിയും ഫുട്‌ബോള്‍ താരവുമായ ഇസ്ഹാക്ക് ഉസ്മാന്‍ ചടങ്ങില്‍ സ്വീകരണം നല്‍കി. സേവ എഫ് സി മാനേജര്‍ ഷാഹിദ് റഹ്‌മാന്‍, ക്യാപ്റ്റന്‍ സന്തോഷ്, സാബിക് നസീം, ഉസ്മാന്‍ എരഞ്ഞിക്കല്‍, സലീം കളപ്പാടന്‍, അഫ്‌സല്‍ കല്ലിങ്ങപാടന്‍, ഷമീം സി പി, സലീം എം കെ തുടങ്ങിയവര്‍ സംബന്ധിച്ചു.






