ബാങ്ക് വിളി കേട്ട ഫ്രഞ്ച് വനിതാ ടൂറിസ്റ്റു കരയുന്ന വീഡിയോ വൈറലായി

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിലെ ഒരു ടൂറസ്റ്റു കേന്ദ്രത്തില്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍ തൊട്ടടുത്ത പള്ളിയില്‍ നിന്നും ബാങ്ക്‌വിളി ഉയര്‍ന്നതോടെ ഫ്രഞ്ച് വനിതാ ടൂറിസ്റ്റ് കരയുന്ന വീഡിയോ വൈറലായി. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ഒണ്‍ തേര്‍ഡ് ചാനല്‍ യൂട്യൂബിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വളരെ ശാന്തമായി ടൂറിസ്റ്റു കേന്ദ്രത്തിലൂടെ നടന്നു നീങ്ങവേ പെട്ടെന്നാണ് ഫ്രഞ്ച് വനിത ബാങ്ക്‌വിളി കേട്ടത്. ബാങ്ക്‌വിളി കേട്ടതോടെ ഫ്രഞ്ച് വനിത വികാരാധീനയായി. തുടര്‍ന്ന് ഇവര്‍ കരയുകയും ചെയ്യുന്ന ദൃശ്യമാണ് സോഷ്യല്‍മീഡിയിയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്.
പള്ളിയില്‍ നിന്നും ബാങ്കൊലിയുടെ നാദം ഉയര്‍ന്നപ്പോള്‍ അതിശയകരവും മനോഹരവുമായ വികാര അനുഭവമാണ് എന്റെ മനസ്സിലുണ്ടായതെന്നും അത് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഫ്രഞ്ച് വനിതാ ടുറിസ്റ്റ് വീഡിയോവിലൂടെ പറയുന്നുമുണ്ട്.
ഫ്രഞ്ച് വനിതാ ടൂറിസ്റ്റ് മുസ്‌ലിമാണെന്നും എന്നാല്‍ ആദ്യമായാണ് അവര്‍ ഇതുപോലെയുള്ള ഒരു ബാങ്ക് വിളി ശബ്ദം കേള്‍ക്കുന്നതെന്നും കൂടെയുള്ള യുവാവ് പറയുന്നതും വീഡിയോയില്‍ ദൃശ്യമാണ്.






