സിവില്‍ സര്‍വീസ് രംഗത്തെ ഉന്നത സാധ്യതകള്‍ വ്യക്തമാക്കി മിക്‌സ് 2019

ജിദ്ദ: ഇന്ത്യന്‍ സിവില്‍ സര്‍വീസ് മേഖലയിലെ ഉന്നത സാധ്യതകളെക്കുറിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതിനും മത്സരപരീക്ഷകളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ ഉദ്യോഗാര്‍ത്ഥികളെ സജജരാക്കുന്നതിനും മിക്‌സ് അക്കാദമിയുടെ കീഴില്‍ ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള മിക്‌സ് അക്കാദമി കഴിഞ്ഞ നാലു വര്‍ഷമായി ജിദ്ദയില്‍ നടത്തിവരുന്ന വര്‍ക്‌ഷോപ്പിന്റെ നാലാമത്തെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച MICS 2019 ശില്പശാലയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുമായി നിരവധി വിദ്യാര്‍ഥികള്‍ സംബന്ധിച്ചു. 9, 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ശില്പശാലയില്‍ പ്രവേശനം നല്‍കിയത്.

ജുനൈന ഹമീദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് ഗസന്‍ഫര്‍ ആലം ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബോധവാന്മാരാവണമെന്നും വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചു ഉന്നത വിദ്യാഭ്യാസവും ജോലിയും കരസ്ഥമാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മിക്‌സ് അക്കാദമി ചെയര്‍മാന്‍ അബ്ദുല്‍ ഗനി മലപ്പുറം ആമുഖ പ്രസംഗം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇ. എം അബ്ദുുല്ല അദ്ധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹദുന്നിസ, അല്‍ മവാരിദ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പീറ്റര്‍ റൊണാള്‍ഡ്, ജുനൈദ്, കെ.പി. ആഷിഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അലി കോയ സ്വാഗതവും, ഉമര്‍ മുഖ്താര്‍ നന്ദിയും പറഞ്ഞു.

സിവില്‍ സര്‍വീസ് മേഖലയിലും ഇതര ഉയര്‍ന്ന തസ്തികകളിലും ഉള്ള ജോലികളെക്കുറിച്ചും മത്സര പരീക്ഷകളെക്കുറിച്ചും അതിനുവേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായി സംസാരിച്ചു കൊണ്ട് മിക്‌സ് ചീഫ് ഫാക്കല്‍റ്റി കെ. പി. ആഷിഫ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഒ. അബു സാലി പരീക്ഷകള്‍ നിയന്ത്രിച്ചു.

സമാപന ചടങ്ങ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്‌മാന്‍ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്ക് താന്‍ എത്തിപ്പെട്ട നാള്‍വഴികള്‍ അദ്ദേഹം വിശദീകരിച്ചത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ പ്രചോദനം നല്‍കുകയുണ്ടായി. അല്‍ അബീര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആലുങ്ങല്‍ മുഹമ്മദ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍, ഐ. പി. സബ്ല്യു. എഫ് സെക്രട്ടറി ഖമര്‍ സാദ, എസ്. ഐ. ബി. എന്‍ സെക്രട്ടറി മിര്‍ ഗസ്‌നഫര്‍ അലി സക്കി, അമൂബ അഡൈ്വസര്‍ അസീസുറബ്ബ്, ഇന്ത്യാ ഫ്രാറ്റേണിറ്റി ഫോറം റീജിയണല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ ചെന്നൈ, അസീം സീഷാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശില്പശാലയോടനുബന്ധിച്ച് നടത്തിയ പരീക്ഷയിലെ ഉന്നത വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്‌മാന്‍ ശൈഖ് വിതരണം ചെയ്തു. സമാപന ചടങ്ങിന് അല്‍ അമാന്‍ നാഗര്‍ കോവില്‍ സ്വാഗതവും മുബഷിര്‍ കരുളായി നന്ദിയും പറഞ്ഞു.
മിക്‌സ് ശില്പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ലാസും മുന്‍ വര്‍ഷങ്ങളില്‍ മിക്‌സ് ശില്പശാലയില്‍ സംബന്ധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശീലനത്തെ സംബന്ധിച്ച സെഷനും മിക്‌സ് 2019 ല്‍ സംഘടിപ്പിച്ചിരുന്നു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഫൈസല്‍ തമ്പാറ, നാസര്‍ ഖാന്‍ നാഗര്‍കോവില്‍, ഹനീഫ കിഴിശേരി, കോയിസ്സന്‍ ബീരാന്‍ കുട്ടി, റഫീഖ് മംഗളൂരു, ഹംസ കരുളായി, മുജാഹിദ് പാഷ, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകള്‍ക്കും പരീക്ഷയും നടന്നു.