മൂന്ന് സ്വര്‍ണം നേടി ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യ

ബെയ്ജിംങ്: ലോകകപ്പ് ഷൂട്ടിങ് ഫൈനല്‍സില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ യുവ ഷൂട്ടിംഗ് താരങ്ങള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്ന് സ്വര്‍ണ മെഡലുകളാണ് യുവ ഇന്ത്യ നേടിയെടുത്തത്.
മനു ഭാക്കര്‍, ദിവ്യാംശ് സിങ് പന്‍വാര്‍, ഇളവെനില്‍ വാളറിവാന്‍ എന്നിവരാണു സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍
17 വയസ്സ് വനിതാ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ദിവ്യാംശ് സിങ് പന്‍വാറും 17 വയസ്സ് പുരുഷ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇളവെനില്‍ വാളറും 20 വയസ് വനിതാ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വാളറിവാനും ആണ് സ്വര്‍ണ്ണമെഡല്‍ നേടിയെടുത്തത്
രാജ്യാന്തര ഷൂട്ടിങ് ഫെഡറേഷന്‍ ഓരോ വര്‍ഷവും നാല് തവണകളായാണ് ലോകകപ്പുകള്‍ നടത്തുന്നത്.






