മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം; കുറ്റം സമ്മതിച്ച് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: മാവോയിസ്‌ററ് ബന്ധത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളായ അലനും താഹയും പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്ന് വെളിപ്പെടുത്തല്‍.

വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാര്‍ട്ടി അന്വേഷണകമ്മീഷന്‍ നേരത്തയെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പോലീസും സിപിഎം ജില്ല നേതൃത്വവും വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തീര്‍ത്ത് വിശ്വസിക്കുമ്പോള്‍ പ്രാദേശിക ഘടകങ്ങള്‍ ഇതിനെ തള്ളുകയാണ്. എന്നാല്‍ അലന്റെയും താഹയുടെയും വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

സിപിഎമ്മില്‍ തുടര്‍ന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നാണ് അലനും താഹയും പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

രഹസ്യമായി പ്രവര്‍ത്തനം നടത്താന്‍ മാവോയിസ്റ്റുകള്‍ മുഖ്യധാര പാര്‍ട്ടികളെ മാറയാക്കുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മുഖ്യധാര പാര്‍ട്ടികളില്‍ ചേര്‍ന്നുള്ള പ്രവര്‍ത്തന രീതിയെ കവര്‍ ഓര്‍ഗനൈസേഷന്‍ എന്നാണ് മാവോവാദികള്‍ വിളിക്കുന്നത്.