യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തു.

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവയിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെ സമാധാനം സ്ഥാപിക്കാനുള്ള യുനെസ്‌കോയുടെ ശ്രമങ്ങളെ രാജ്യം പിന്തുണയ്ക്കുന്നു.
പാരീസ്: 2019-2023 വര്‍ഷത്തേക്കുള്ള യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തു.
യുനെസ്‌കോ എക്‌സിക്യൂട്ടീവിലേക്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തത് നമ്മുടെ രാജ്യത്തെ യഥാസ്ഥാനത്ത് നിര്‍ത്തുന്നുവന്നതിന് തെളിവാണെന്നും വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം, കല എന്നിവയിലൂടെ മേഖലകളില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിന് മറ്റു രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സൗദി ആഗ്രഹിക്കുന്നുവെന്നും സൗദി സാംസ്‌കാരിക മന്ത്രിയും ദേശീയ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക കമ്മീഷന്‍ ചെയര്‍മാനുമായ അമീര്‍ ബദര്‍ ബിന്‍ അബ്ദുല്ല ആല്‍ സഊദ് രാജകുമാരന്‍ പറഞ്ഞു.
ഇത് രാജ്യത്തിന്റെ അന്തര്‍ദ്ദേശീയ പിന്തുണ ശക്തിപ്പെടുത്തുകയും, വിദ്യാഭ്യാസം, സംസ്‌കാരം, ശാസ്ത്രം എന്നിവക്ക് അമിത പ്രാധാന്യം നല്‍കി സമാധാനം കെട്ടിപ്പടുക്കുവാനുള്ള രാജ്യത്തിന്റെ ദൗത്യം വിജയിക്കുകയും ചെയ്യും.
1946 മുതല്‍ യുനെസ്‌കോയെ രാജ്യം പിന്തുണച്ചുവരുന്നു. എല്ലാവിധ ഭൗതിക സഹായങ്ങളും സഹകരണങ്ങളും യുനെസ്‌കോയുടെ സ്ഥാപക അംഗരാജ്യമെന്ന നിലയില്‍ സൗദി ചെയ്തുവരുന്നു. അതിനുള്ള അംഗീകാരമെന്ന നിലക്കാണ് ജി.20 രാജ്യങ്ങളിലെ ഏക അറബ് രാജ്യമായ സൗദിയെ യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്നും രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.






