പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി മരിച്ചു.

വയനാട്: സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി മരിച്ചു. ഷഹ്‌ല ഷെന്‍ എന്ന കുടിയാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടോടെയാണ് ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. എന്നാല്‍ വിവരമറിഞ്ഞിട്ടും അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തിയാണ് ആശുപതിയിലെത്തിച്ചത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. എന്നെ പാമ്പുകടിച്ചതാണെന്നും എനിക്ക് തീരെ വയ്യെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഷഹ്‌ല പറഞ്ഞിരുന്നു. ക്ലാസിലെ മറ്റു കുട്ടികളും പറഞ്ഞിരുന്നുവെങ്കിലും അധ്യാപകര്‍ ഗൗരവത്തിലെടുത്തില്ല.
പിന്നീട് കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കായില്ല. കുട്ടി ഛര്‍ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. വഴിക്കുവെച്ച് കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും കുട്ടി മരിച്ചുകഴിഞ്ഞിരുന്നു.
അതേസമയം പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍നറ് ചെയ്തു.






