50 മീറ്റര്‍ ഉയരത്തില്‍ തൂക്കിയിട്ട റെസ്‌റ്റോറന്റ്: സന്ദര്‍ശകര്‍ക്ക് കൗതുകമായി

റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഏറ്റവും പുതിയ ആകര്‍ഷണീയത.
50 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഹോട്ടലില്‍ 32 പേര്‍ക്ക് ഭക്ഷണം കഴിക്കുവാനുള്ള സീറ്റുകളുണ്ട്. ദിവസവും ഓരോ മണിക്കൂര്‍ ഇടവിട്ട് എട്ട് യാത്രകളാണ് റെസ്‌റ്റോറന്റ് നടത്തുന്നത്. അഥവാ, എട്ട് പ്രാവശ്യം താഴോട്ട് ഇറങ്ങുകയും മുകളിലോട്ട് ഉയരുകയും ചെയ്യും. ലക്ഷ്വറി അത്താഴവും കോഫിയുമാണ് റെസ്‌റ്റോറന്റില്‍ ഉള്ള പ്രധാന വിഭവം.
റിയാദ്: റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഭൂമിയില്‍ നിന്നും 50 മീറ്റര്‍ ഉയരത്തില്‍ തൂക്കിയിട്ട റെസ്‌റ്റോറന്റ് സന്ദര്‍ശകര്‍ക്ക് ഏറെ അമ്പരപ്പും കൗതുകവുമുണ്ടാക്കി. റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ വേദികളിലൊന്നായ ‘വിന്റര്‍ വണ്ടര്‍ലാന്റി’ലാണ് ഈ കൗതുകക്കാഴ്ച ഒരുക്കിയിട്ടുള്ളത്.

രാത്രി ഭക്ഷണത്തിനായി തൂക്കിയിട്ട റെസ്‌റ്റോറന്റിലെത്തുന്നത് വ്യത്യസ്തവും നൂതനവുമായ ഡൈനിംഗ് അനുഭവമായാണ് സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടുന്നത്.
50 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഹോട്ടലില്‍ 32 പേര്‍ക്ക് ഭക്ഷണം കഴിക്കുവാനുള്ള സീറ്റുകളുണ്ട്. ദിവസവും ഓരോ മണിക്കൂര്‍ ഇടവിട്ട് എട്ട് യാത്രകളാണ് റെസ്‌റ്റോറന്റ് നടത്തുന്നത്. അഥവാ, എട്ട് പ്രാവശ്യം താഴോട്ട് ഇറങ്ങുകയും മുകളിലോട്ട് ഉയരുകയും ചെയ്യും. ലക്ഷ്വറി അത്താഴവും കോഫിയുമാണ് റെസ്‌റ്റോറന്റില്‍ ഉള്ള പ്രധാന വിഭവം.
ഈ നവ്യാനുഭവം ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ചുരുങ്ങിയത് 130 സെന്റിമീറ്ററെങ്കിലും ഉയരം വേണമെന്ന് അധികൃതര്‍ അറിയിക്കുന്നു. റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ആപ്‌സിക്കേഷന്‍ സംവിധാനം വഴി ഇതിന്റെ ടിക്കറ്റു തരപ്പെടുത്താവുന്നതാണ്.
ഈ റെസ്‌റ്റോറന്റില്‍ വെച്ച് പുകവലിക്കുവാനോ ഭക്ഷണപ്പൊതി കൂടെ കൊണ്ടുപോകുവാനോ അനുവദിക്കുന്നതല്ല, ഗര്‍ഭിണികളായ സ്ത്രീകള്‍, ഉയരം പേടിയുള്ള സന്ദര്‍ശകര്‍ എന്നിവര്‍ക്ക് പ്രവേശനം അനുവദിക്കുകയില്ല. ഇതില്‍ കയറുവാന്‍ ആഗ്രഹിക്കുന്നവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.