ലിബിയന്‍ ഇരട്ടക്കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോകടര്‍ റബീഅ.

ശസ്ത്രക്രിയ കഴിഞ്ഞു അഞ്ച് ദിവസം പൂര്‍ത്തിയായപ്പോള്‍ ‘അഹമ്മദി’ന് പതുക്കെ ബോധം തെളിഞ്ഞുവരുന്നതായും കൃതിമ ശ്വാസോച്ഛാസ യന്ത്രം മാറ്റിയതായും സ്വയം ശ്വസിക്കുവാന്‍ തുടങ്ങിയതായും ഡോക്ടര്‍ റബീഅ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഈ കുട്ടിക്ക് മുലകൊടുക്കുവാന്‍ കഴിയുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

റിയാദ്: കഴിഞ്ഞ വ്യാഴാഴ്ച വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമായ ‘അഹമ്മദ്’ ‘മുഹമ്മദ്’ എന്നീ ലിബിയന്‍ സയാമീസ് ഇരട്ടക്കുട്ടികളുടെ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്ന് കുട്ടികളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് നേത്രത്വം നല്‍കിയ ഡോക്ടറും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ഡോക്ടര്‍ അബ്ദുല്ല റബീഅ വ്യക്തമാക്കി.

ശസ്ത്രക്രിയ കഴിഞ്ഞു അഞ്ച് ദിവസം പൂര്‍ത്തിയായപ്പോള്‍ ‘അഹമ്മദി’ന് പതുക്കെ ബോധം തെളിഞ്ഞുവരുന്നതായും കൃതിമ ശ്വാസോച്ഛാസ യന്ത്രം മാറ്റിയതായും സ്വയം ശ്വസിക്കുവാന്‍ തുടങ്ങിയതായും ഡോക്ടര്‍ റബീഅ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഈ കുട്ടിക്ക് മുലകൊടുക്കുവാന്‍ കഴിയുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

എന്നാല്‍ ‘മുഹമ്മദ്’ എന്ന കുട്ടിയുടെ കൃതിമ ശ്വാസോച്ഛാസ യന്ത്രം ഇതുവരെ മാറ്റിയിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്കുള്ളിലായി ഇത് മാറ്റുവാന്‍ കഴിയുമെന്ന് ഡോക്ടര്‍ റബീഅ പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് പേരുടെയും ആരോഗ്യ സ്ഥിതി സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് കുട്ടികളും ഇപ്പോഴും ഐ.സി.യുവില്‍ തന്നെയാണുള്ളത്. കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.

കുട്ടികളെ നോക്കുന്ന മെഡിക്കല്‍ വിംഗ് ഓരോ ചലനങ്ങളും അതാത് സമയത്ത് കുട്ടികളുടെ മാതാപിതാക്കളെ അറിയിക്കുന്നുണ്ടെന്നും ഡോക്ടര്‍ റബീഅ അറിയിച്ചു.