ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി ഒരുക്കുന്ന ‘കേരളോത്സവം 2019’ നാളെ അല്‍ ഹദീക്ക ഓഡിറ്റോറിയത്തില്‍

കേരളത്തിന്റെ തനതു ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍, ജിദ്ദയിലെ പ്രശസ്ത കലാകാരന്‍ അനില്‍ നാരായണയും പ്രശ്‌സ്ത നൃത്താധ്യാപിക സുധാരാജുവും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘നടന കേരളം’ എന്ന ദൃശ്യ വിസ്മയവും സെമി ക്‌ളാസിക് ഡാന്‍സുകള്‍, മനസില്‍ മൈലാഞ്ചി കോറുന്ന ഒപ്പന, ദ്രുത താള ചടുലതയുമായുള്ള മലബാറിന്റെ കോല്‍ക്കളി, സൂഫി നൃത്തങ്ങള്‍ എന്നിവ വേദിയില്‍ അരങ്ങേറും.
ജിദ്ദ: ജിദ്ദ ആസ്ഥാനമായുള്ള, കണ്ണൂരില്‍നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ‘ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി’ ഒരുക്കിയ ‘കേരളോത്സവം 2019’ നാളെ(വെള്ളിയാഴ്ച) രാത്രി 8 മണിക്ക് അരങ്ങേറും. കിലോ പത്തില്‍ ടോപ് സെന്റര്‍ സ്ഥാപനത്തിന് സമീപത്തുള്ള അല്‍ ഹദീക്ക ഓഡിറ്റോറിയത്തിലാണ് ‘കേരളോത്സവം 2019’ ഒരുക്കിയിട്ടുള്ളത്.
കേരളത്തിന്റെ തനതു ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍, ജിദ്ദയിലെ പ്രശസ്ത കലാകാരന്‍ അനില്‍ നാരായണയും പ്രശ്‌സ്ത നൃത്താധ്യാപിക സുധാരാജുവും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘നടന കേരളം’ എന്ന ദൃശ്യ വിസ്മയവും സെമി ക്‌ളാസിക് ഡാന്‍സുകള്‍, മനസില്‍ മൈലാഞ്ചി കോറുന്ന ഒപ്പന, ദ്രുത താള ചടുലതയുമായുള്ള മലബാറിന്റെ കോല്‍ക്കളി, സൂഫി നൃത്തങ്ങള്‍ എന്നിവ വേദിയില്‍ അരങ്ങേറും. ജിദ്ദയിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
പരിപാടിയിലെത്തുന്നവര്‍ക്കായി ഹിബ ഏഷ്യ ക്ലിനിക്ക് ബാബുമക്കയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ചെക്കപ്പിനുള്ള സൗകര്യം ഓഡിറ്റോറിയത്തില്‍ ഒരുക്കിയിട്ടുണ്ട്.






