പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനാഘോഷം നാളെ

ജിദ്ദ: പത്തനംതിട്ട ജില്ലാസംഗമം (പിജെഎസ്സ്) ശിശുദിനാഘോഷം നാളെ ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ ജിദ്ദയിലെ ശറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ വച്ച് നടക്കും. ചടങ്ങില്‍ ജില്ലാ സംഗമം വിവിധ രാജ്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് നോവല്‍ സ്‌കൂളില്‍ വച്ച് നടത്തിയ കളറിംഗ് ഡ്രോയിംഗ് മത്സരമായ ‘നിറക്കൂട്ട്-2019” വിജയികളെയും പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.