രാജ്യത്തിന്റെ വളര്‍ച്ചയിലും മുന്നേറ്റത്തിലും അഭിമാനിക്കാന്‍ നമുക്കവകാശമുണ്ട്: സല്‍മാന്‍ രാജാവ്

സൗദിയോടൊപ്പം നില്‍ക്കുന്ന സുഹൃദ് രാജ്യങ്ങളിലെ സഖ്യകക്ഷികളുടെ നിലപാടുകളെ ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. രാജ്യം ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല, യുദ്ധം തേടി നടക്കുന്നുമില്ല, അതേസമയം, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് ഏത് ആക്രമത്തെയും ശക്തമായി പ്രതിരോധിക്കാന്‍ നാം തയ്യാറാണ്. ഇറാനിയന്‍ ഭരണകൂടം വിവേകത്തിന്റെ വശം തിരഞ്ഞെടുക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി.
ശൂറാ കൗണ്‍സിലില്‍ രാജാവ് നടത്തിയ പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, ദേശീയ അന്തര്‍ദേശീയ നിലപാടുകളെ അടയാളപ്പെടുത്തുന്നതായിരുന്നു.
റിയാദ്: രാജ്യം ആര്‍ജജിച്ചെടുത്ത അഭൂതപൂര്‍വ്വമായ വളര്‍ച്ചയും കുതിപ്പും നമ്മുടെ എല്ലാവരുടെയും അഭിമാനത്തിന്റെ ഉറവിടമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
തീവ്രചിന്തകളെയും ഭീകരവാദത്തെയും ഇല്ലായ്മ ചെയ്യുന്നതില്‍ രാജ്യം കൈവരിച്ച വിജയത്തില്‍ നമുക്ക് ഏറെ അഭിമാനിക്കുവാനുള്ള അവകാശമുണ്ട്. ശൂറാകൗണ്‍സിലിന്റെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജാവ്.
സൗദിയുടെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക ദേശീയ അന്തര്‍ദേശീയ നിലപാടുകള്‍ രാജാവ് തന്റെ പ്രസംഗത്തിലൂടെ വരച്ചുകാട്ടി.
പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍:
കഴിഞ്ഞ വര്‍ഷം നിരവധി മേഖലകളിലേക്കുള്ള ഞങ്ങളുടെ സന്ദര്‍ശനവും ജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കവും അവരുടെ ആവശ്യങ്ങള്‍ക്കായുള്ള തുടര്‍നടപടികളും ഒട്ടേറെ വികസന പദ്ധതികള്‍ ആരംഭിക്കുന്നതിന് സഹായകമായി.
രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാമെന്ന വ്യാമോഹത്തില്‍ 286 ബാലിസ്റ്റിക് മിസൈലുകളും 289 ഡ്രോണുകളും ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ ശത്രുക്കള്‍ ആക്രമിച്ചു. ഇത് നമ്മുടെ വികസന പ്രക്രിയയെയോ ഇവിടെ ജീവിക്കുന്ന സ്വദേശികളുടെയോ വിദേശികളുടെയോ ജീവിതത്തെയോ ഒട്ടും ബാധിച്ചില്ല. രാജ്യം സമാധാനപരമായി തന്നെ മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു. നമ്മുടെ സായുധ സേന അതെല്ലാം പ്രതിരോധിച്ചു. അല്ലാഹുവിനു സ്തുതി.
സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരം സൃഷിടിക്കുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഭരണകൂടം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
വിശ്വാസത്തിനും മാതൃരാജ്യത്തിനുമുള്ള സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച് വീരമൃത്യു വരിച്ചവരെയും രാജ്യത്തിനുവേണ്ടി പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്ത് ഏറ്റവും മികച്ച മാതൃകകള്‍ സൃഷ്ടിച്ച നമ്മുടെ ധീര ജവാന്മാര്‍ നമുക്ക് അഭിമാനമാണ്. അവരുടെ കുടുംബം എപ്പോഴും നമ്മുടെ ശ്രദ്ധയിലും തണലിലുമായിരിക്കും.
മെഡിക്കല്‍ സേവനങ്ങളിലും ആരോഗ്യ സംരക്ഷണത്തിലും രാജ്യം പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും നേടുന്നതിനും രാജ്യത്തിന്റെ പൊതുവായ വികസനം സാധ്യമാക്കുന്നതിനും നാം ഇപ്പോള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം സാമ്പത്തിക അടിത്തറയും വരുമാന സ്രോതസ്സുകളും വൈവിധ്യവല്‍കരിച്ചു മുന്നോട്ട് പോവുകയാണ്. ഈ പ്രവണത നല്ല വിജയങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നു.
അറാംകോയുടെ ഓഹരികളുടെ ഒരു ഭാഗം പൊതുജനങ്ങള്‍ക്ക് നല്‍കാമെന്ന രാജ്യത്തിന്റെ പ്രഖ്യാപനം രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരുടെ സഹകരണം അറാംകോ കമ്പനിയിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാവും.
സൗദിയുടെ അയല്‍ രാജ്യമായ യമനിനെ സഹായിക്കുന്നതില്‍ രാജ്യം എപ്പോഴും പ്രതിജ്ഞാബന്ധമാണ്. പതിറ്റാണ്ടുകളായി ഇറാന്‍ കാര്യമില്ലാതെ അയല്‍രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇറാന്‍ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകളില്‍ പൊറുതിമുട്ടുന്നത് സൗദി മാത്രമല്ല, നിരവധി രാജ്യങ്ങള്‍ വേറെയുമുണ്ട്.
അറാംകോ ഓയില്‍ കമ്പനിക്കെതിരെ ഉണ്ടായ അട്ടിമറി ശ്രമങ്ങളും ആക്രമണവും എണ്ണ നിറച്ച ചരക്ക് കപ്പലുകളെയും ഓയില്‍ ടാങ്കറുകളെയും ലക്ഷ്യമിട്ട് ഇറാന്‍ ഭരണകൂടം അഴിച്ചുവിട്ട ആക്രമണങ്ങളും അവരുടെ ക്രിമിനല്‍ നിലപാട് വിളിച്ചറിയിക്കുന്നു. ഈ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള വിവേകം നാം എല്ലായ്‌പ്പോഴും പാലിച്ചിട്ടുണ്ട്.
സൗദിയോടൊപ്പം നില്‍ക്കുന്ന സുഹൃദ് രാജ്യങ്ങളിലെ സഖ്യകക്ഷികളുടെ നിലപാടുകളെ ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. രാജ്യം ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല, യുദ്ധം തേടി നടക്കുന്നുമില്ല, അതേസമയം, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് ഏത് ആക്രമത്തെയും ശക്തമായി പ്രതിരോധിക്കാന്‍ നാം തയ്യാറാണ്. ഇറാനിയന്‍ ഭരണകൂടം വിവേകത്തിന്റെ വശം തിരഞ്ഞെടുക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി.






