മക്ക ഏരിയ യുവജനവേദി കേരംസ്: ശിഹാബുദ്ദീന്‍ കോഴിക്കോട്, സൂരജ് കണ്ണൂര്‍, അശ്‌റഫ് മേലാറ്റൂര്‍ വിജയികള്‍

മക്ക: ജിദ്ദ നവോദയ മക്ക ഏരിയ യുവജനവേദി സംഘടിപ്പിച്ച അഖില കേരള കേരംസ് ടൂര്‍ണ്ണമെന്റ് സമാപിച്ചു
രണ്ട് ദിവസം നീണ്ടുനിന്ന കേരംസ് സിംഗിള്‍സ് ടൂര്‍ണ്ണമെന്റില്‍ അറുപത്തിനാല് പേര്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം ശിഹാബുദ്ദീന്‍ കോഴിക്കോട്, രണ്ടാംസ്ഥാനം സൂരജ് കണ്ണൂര്‍, മൂന്നാം സ്ഥാനം അശ്‌റഫ് മേലാറ്റൂര്‍ എന്നിവര്‍ നേടി. നല്ല കളിക്കാരനായി അശറഫ് അസീസിയ തെരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്കുള്ള സമ്മാനദാനം മുന്‍ മന്ത്രിയും കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ടി കെ ഹംസ നിര്‍വ്വഹിച്ചു.
മക്ക അവാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇത്യാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സജീര്‍ കൊല്ലം സ്വാഗതവും, റിയാസ് കൊടുങ്ങല്ലുര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് മേലാറ്റൂര്‍, മൊയ്തീന്‍കോയ പുതിയങ്ങാടി, ബഷീര്‍ നിലമ്പൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
കേരംസ് ടൂര്‍ണ്ണമെന്റില്‍ വിജയിച്ച ശിഹാബുദ്ദീന്‍ കോഴിക്കോടിന് ടി കെ ഹംസ സമ്മാനം കൈമാറുന്നു.






