സിപിഎം ആര്‍എസ്എസിന് കുഴലൂത്ത് നടത്തുന്നു: സോഷ്യല്‍ ഫോറം

സിപിഎം  നേതാവിന്റെ വര്‍ഗീയത നിറഞ്ഞ പരാമര്‍ശം പുറത്തു വന്നയുടനെ ബിജെപി നേതാക്കളാണ് സ്വാഗതം ചെയ്തത്. കേരളത്തില്‍ ബിജെപിയുടെ ബി ടീമായി അധ:പതിച്ചിരിക്കുകയാണ് സിപിഎം. ഇല്ലാത്ത മുസ്‌ലിം തീവ്രവാദത്തെ പര്‍വ്വതീകരിച്ച് ആര്‍എസ്എസ് വാദത്തിന് സ്വീകാര്യത നല്‍കുന്ന പ്രവണത അപകടകരമാണ്. മോഹനന്‍ മാസ്റ്ററുടെ നിലപാടാണോ പാര്‍ട്ടിക്കുള്ളതെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജിദ്ദ: മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്‌ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്റെ പരാമര്‍ശം അത്യന്തം വര്‍ഗീയതയും സംഘ്പരിവാറിന് കുഴലൂത്ത് നടത്തുന്ന പരിപാടിയാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കരിനിയമം ചാര്‍ത്തി അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരെയാണ്. ഇവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ആണ് ചേര്‍ത്തിട്ടുള്ളത്. യുഎപിഎക്കെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വങ്ങളില്‍നിന്നുള്‍പ്പെടെ ഉയര്‍ന്ന പ്രധിഷേധവും വാളയാര്‍ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ ദൈന്യതയും മറച്ചുപിടിക്കുന്നതിനാണ് ജില്ല സെക്രട്ടറിയുടെ പ്രസ്താവന.

സിപിഎം നേതാവിന്റെ വര്‍ഗീയത നിറഞ്ഞ പരാമര്‍ശം പുറത്തു വന്നയുടനെ ബിജെപി നേതാക്കളാണ് സ്വാഗതം ചെയ്തത്. കേരളത്തില്‍ ബിജെപിയുടെ ബി ടീമായി അധ:പതിച്ചിരിക്കുകയാണ് സിപിഎം. ഇല്ലാത്ത മുസ്‌ലിം തീവ്രവാദത്തെ പര്‍വ്വതീകരിച്ച് ആര്‍എസ്എസ് വാദത്തിന് സ്വീകാര്യത നല്‍കുന്ന പ്രവണത അപകടകരമാണ്. മോഹനന്‍ മാസ്റ്ററുടെ നിലപാടാണോ പാര്‍ട്ടിക്കുള്ളതെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍ കുട്ടി, മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, മുജീബ് അഞ്ചച്ചവിടി തുടങ്ങിയവര്‍ സംസാരിച്ചു.