ജിദ്ദയിലെ വിപണനകേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ

ജിദ്ദ: ഇന്ന് രാവിലെ ജിദ്ദയിലെ ‘അഹ്ദില്‍” വിപണന കേന്ദ്രത്തില്‍ വന്‍ തീപിടുത്തമുണ്ടായി.

തീപിടുത്തം സംബന്ധമായ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പലരും പങ്ക്‌വെച്ചു.

ഷാരെഅസ്‌ക്കാനിന് എതിര്‍വശത്ത് മഹ്ജര്‍ റോഡിലാണ് തീപിടുത്തമുണ്ടായ അഹ്ദില്‍ മാര്‍ക്കറ്റ്. തീപിടിത്തമുണ്ടായതിനെതുടര്‍ന്ന് ഗുലൈല്‍ പ്രദേശത്ത് വന്‍ പുകപടലങ്ങള്‍ രുപപ്പെട്ടു.  നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.