സോണിയയ്ക്കും രാഹുലിനും ഇനി 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനും ഏര്‍പ്പെടുത്തിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതില്‍ കടുത്ത പ്രതിഷേധമാണ് രാജ്യസഭയില്‍ ഉയര്‍ന്നു വന്നത്.
സുരക്ഷാ ഭീഷണിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്.
മൂന്ന് പേര്‍ക്കും ഇസെഡ് പ്ലസ് സുരക്ഷ മാത്രമായി നിജപ്പെടുത്തിയതോടെ മുന്‍പ് ഇവര്‍ക്ക് അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി കാറുകളാണ് ഇവര്‍ക്കായി അനുവദിച്ചിരിക്കുന്നത്.






