ആലപ്പുഴ കായംകുളം കത്തിയൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: ആലപ്പുഴ കായംകുളം കത്തിയൂര്‍ സ്വദേശി സുജിത് സുരേന്ദ്രന്‍(30) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. റിയാദില്‍ ഒരു സ്വദേശിയുടെ വിട്ടുഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.
മൃതദേഹം ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം മുജിബ് കായംകുളത്തിന്റെ നേതൃത്വത്തില്‍ രേഖകള്‍ ശരിയാക്കിവരുന്നു.
പിതാവ്: സുരേന്ദ്രന്‍ നാലായണന്‍. മാതാവ്: സുധര്‍മ്മ.






