മുസ്ലിം തീവ്രവാദ പ്രസ്ഥാനമെന്ന് ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെ: പി മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണെന്ന വിവാദമായ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്റെ പ്രസ്താവനക്ക് എതിരെ നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. ഏതാണ് ആ മുസ്ലീം സംഘടന എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. പൊതുപ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത് പോപ്പുലര്‍ ഫ്രണ്ടിനും എന്‍ഡിഎഫിനും എതിരെയാണ്. അല്ലാതെയുള്ള മറ്റ് വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളെ സംബന്ധിച്ച് എന്‍ഡിഎഫിന്റെ നിലപാടാണോ മുസ്ലീം ലീഗിനെന്ന കാര്യം അവര്‍ വ്യക്തമാക്കണെമെന്നും പി മോഹനന്‍ വ്യക്തമാക്കി.






