അടുത്ത ഹജജ് സീസണ് മുമ്പായി മസ്ജിദ് ഹറമിന്റെ മൂന്നാംഘട്ട വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ പുരോഗമിക്കുന്നു

മൂന്നാംഘട്ടം പൂര്‍ത്തിയായാല്‍ പതിനെട്ടര ലക്ഷം വിശ്വാസികള്‍ക്ക് ഒരേസമയം പ്രാര്‍ത്ഥന നടത്തുവാനുള്ള സൗകര്യമൊരുണ്ടാകും. അടുത്ത ഹജജ് സീസണ് മുമ്പായി ഇസ്മാഇീല്‍ കവാടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കും.
ഉംറ കവാടത്തിന്റെ നിര്‍മ്മാണം, മതാഫിന്റെ ഭാഗത്തുള്ള കമാനം എന്നിവയുടെ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മതാഫിന്റെ ഭാഗത്തുള്ളതടക്കം 14 കമാനങ്ങളുടെ ജോലിയാണ് പൂര്‍ത്തിയായിട്ടുള്ളത്. മൊത്തം 38 കമാനങ്ങളാണ് പദ്ധതിയിലുള്ളത്. അടുത്ത റമദാന് മുമ്പായി ഇതിന്റെ ജോലികളും പൂര്‍ത്തിയാകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മക്ക: വിശുദ്ധ ഹറമിന്റെ മൂന്നാംഘട്ട വികസന പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികള്‍ ദൃതഗതിയില്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു. മക്ക ഡെപ്പ്യൂട്ടി ഗവര്‍ണര്‍ അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നോക്കികാണുകയും വിലയിരുത്തുകയും ചെയ്തു.

മസ്ജിദു ഹറമിന്റെ മൂന്നാം വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ബാബു ഇസ്മാഈലിന്റെ നിര്‍മ്മാണം അമീര്‍ വീക്ഷിച്ചു. അടുത്ത ഹജജ് സീസണ് മുമ്പായി ഇസ്മാഇീല്‍ കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ തുര്‍ക്കികെട്ടും തെക്കുഭാഗത്ത് ശബ്ധ വിന്യാസത്തിനായി ഒരുക്കുന്ന ജോലികളും അമീര്‍ വീക്ഷിക്കുകയുണ്ടായി. അടുത്ത റമദാന് മുമ്പായി ഈ ജോലികളും പൂര്‍ത്തിയാക്കും.
ഉംറ കവാടത്തിന്റെ നിര്‍മ്മാണം, മതാഫിന്റെ ഭാഗത്തുള്ള കമാനം എന്നിവയുടെ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മതാഫിന്റെ ഭാഗത്തുള്ളതടക്കം 14 കമാനങ്ങളുടെ ജോലിയാണ് പൂര്‍ത്തിയായിട്ടുള്ളത്. മൊത്തം 38 കമാനങ്ങളാണ് പദ്ധതിയിലുള്ളത്. അടുത്ത റമദാന് മുമ്പായി ഇതിന്റെ ജോലികളും പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മസ്ജിദ് ഹറമിന്റെ മൂന്നാം വികസന പദ്ധതി പൂര്‍ത്തിയായാല്‍ പതിനെട്ടര ലക്ഷം വിശ്വാസികള്‍ക്ക് ഒരേസമയം പ്രാര്‍ത്ഥന നടത്തുവാനുള്ള സൗകര്യമാണ് ഒരുങ്ങുക. മൂന്നാം വികസന പദ്ധതിയുടെ ഭാഗമായി 380 ഇലക്ട്രിക്ക് കോണികളും 162 കവാടങ്ങളും 7 ഇലക്ട്രിക്ക് സ്‌റ്റേഷനുകളും മണിക്കൂറില്‍ 3,03000 പേര്‍ക്ക് ഗതാഗത സൗകര്യമൊരുക്കാന്‍ പാകത്തില്‍ മൂന്ന് ബസ് സ്‌റ്റേഷനുകളും ഹറമിന്റെ മൂന്നാം വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്.






