സുലൈമാനിയ്യ സ്‌റ്റേഷന്‍ തീപിടുത്തമുണ്ടായശേഷം പരീക്ഷണ ഓട്ടത്തിനായി ഹറമൈന്‍ ട്രെയിന്‍ എത്തി. താമസിയാതെ സേവനം പുനരാരംഭിക്കും

സമാന്തര റെയില്‍ പാതയുടെ ജോലികളെല്ലാം പൂര്‍ത്തിയാവുകയും ഒരാഴ്ച മുമ്പ് പുതിയ പാതയിലൂടെ പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിരുന്നു. സൗദി ഗതാഗത മന്ത്രി എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ കഴിഞ്ഞ ദിവസം വിമാനത്താവള സ്‌റ്റേഷനും സുലൈമാനിയ്യ സ്‌റ്റേഷനും സന്ദര്‍ശിച്ചു വിലയിരുത്തല്‍ നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള തിയ്യതി പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിദ്ദ: വിശുദ്ധ മക്ക – മദീന നഗരങ്ങള്‍ക്കിടയിലുള്ള ഹറമൈന്‍ ട്രെയിന്‍ സേവനം പുന:സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ജിദ്ദയിലെ രണ്ടാം റെയില്‍വേ സ്‌റ്റേഷനായ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്‌റ്റേഷനില്‍ ആദ്യമായി ഇന്നലെ(18-11-2019) പരീക്ഷണാടിസ്ഥാനത്തില്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ എത്തി.

വിമാനത്താവള സ്‌റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയുടെ സന്നദ്ധത ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹറമൈന്‍ ട്രെയിന്‍ വിമാനത്താവള സ്‌റ്റേഷനിലെത്തിയത്. തീപിടുത്തത്തെ തുടര്‍ന്ന് കേടുപാട് സംഭവിച്ച സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷന്‍ അടച്ചിട്ടത് കാരണം 50 ദിവസത്തോളമായി ട്രെയിന്‍ സേവനം മുടങ്ങിയിരിക്കയാണ്.