റിയാദ് ‘റിഫ’ നയിക്കാന്‍ പുതിയ നേതൃത്വം

അഫ്ഷിന്‍

റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ പതിനഞ്ചാമത് ഭരണ നിര്‍വ്വഹണ സമിതി നിലവില്‍ വന്നു. ഭാരത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വരണാധികാരി റസൂല്‍ സലാം ഭാരവാഹികളെ പ്രഖ്യാപിച്ചു.

നിബു പി വര്‍ഗ്ഗീസ് (പ്രസിഡന്റ്), ജിമ്മി പോള്‍സണ്‍ (ജനറല്‍ സെക്രട്ടറി), ബിജു മുല്ലശ്ശേരി (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ജയശങ്കര്‍ പ്രസാദ് (വൈസ് പ്രസിഡന്റ്), ജേക്കബ് കാരാത്ര, സുനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറി), ഹരികൃഷ്ണന്‍ കെ പി, ദേവദാസ് കാടന്‍ ചേരി, ഹരിദാസ് പറപ്പൂല്‍, നസീര്‍ കൊല്ലിയത്ത്, രാമദാസ് രാമു, ജീന രാജീവന്‍  ചാക്കോ, മരീന ജിമ്മി, ശോഭന ദേവദാസ്, ലസീല സുനീല്‍, പ്രദീപ് മേനോന്‍ (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഇരുപത്തിമൂന്ന് വര്‍ഷമായി റിയാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിഫ റിയാദിലെ മുഖ്യധാരാ സംഘടനയാണ്. മത രാഷ്ട്രീയ പ്രാദേശിക ആഭിമുഖ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന റിഫ മലയാളി സംഘടനകള്‍ക്കിടയില്‍ റിയാദിന്റെ സാംസ്‌കാരിക മുഖമാണ്.

റിയാദ് പൊതുസമൂഹം റിഫയില്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും  കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.