സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഐ എസ് ഭീകരന് വധ ശിക്ഷ നല്‍കാന്‍ കോടതി വിധിച്ചു

ശിക്ഷ നടപ്പാക്കിയ ശേഷം ഭീകരന്റെ മൃതശരീരം മുക്കാലിയിൽ കെട്ടി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടു
റിയാദ്: കൃത്യനിര്‍വ്വഹണത്തിനിടെ സൗദി സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സ്വദേശിയായ ഐ എസ് തീവ്രവാദിക്കെതിരെ കോടതി വധശിക്ഷ വിധിച്ചു. റിയാദിലെ ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷ നടപ്പാക്കിയതിനു ശേഷം പരസ്യമായി ശിക്ഷ നടപ്പാക്കിയ ശേഷം ഭീകരന്റെ മൃതശരീരം മുക്കാലിയിൽ കെട്ടി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടു.
നെഞ്ചിലും മുഖത്തും തോളിലും കത്തികൊണ്ട് കുത്തിയായിരുന്നു ഭീകരന്‍ സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയിരുന്നത്. സുരക്ഷാ വേലി ചാടിക്കടന്ന് സൈനിക കാമ്പിലേക്ക് ഇരച്ചുകയറുകയും ക്യാമ്പിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുകയും വധിക്കുമെന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനുനേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഐ എസ് ഭീകര പ്രസ്ഥാനത്തെ പിന്തുണക്കുകയും സൗദി ഭരണാധികാരികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സത്യനിഷേധികളാക്കി (കാഫിറുകള്‍) ചിത്രീകരിക്കുകയും ചെയ്തു. ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതിക്ക് പങ്കുള്ളതായും കോടതി കണ്ടെത്തി.
ഭീകരന്റെ കയ്യില്‍ നിന്നും പിടികൂടിയ ഉപകരണങ്ങളും മറ്റും കണ്ടുകെട്ടാനും കോടതിവിധിച്ചിട്ടുണ്ട്.






