സി ബി എസ് ഇ കലോത്സവം :ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ദേവന സുമേഷ്

എറണാകുളം: എറണാകുളം ജില്ലയിലെ വാഴക്കുളം കാര്‍മല്‍ സി എം ഐ പബ്ലിക് സ്‌കൂളില്‍ വച്ച് നടന്ന സംസ്ഥാനതല സി ബി എസ് ഇ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ദേവന സുമേഷ് കരസ്ഥമാക്കി. കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ചാല ചെറിയത്ത് വീട്ടില്‍ സുമേഷ് പി സി യുടെയും ഷോളി സുമേഷിന്റെയും മകളാണ്






