വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല ദൃശ്യങ്ങള്‍ അയച്ച സി പി എം നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ സി പി എം നേതാവിന് പാര്‍ട്ടി സസ്‌പെന്‍ഷന്‍ നല്‍കി.

കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗവും അര്‍ബന്‍ ബേങ്ക് ഡയറക്ടറുമായ സി സുരേഷ് ബാബുവിനെയാണ് പാര്‍ട്ടി അംഗ്വത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നത് വിലക്കിയിട്ടും ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഏരിയ കമ്മിറ്റിക്കു പരാതി നല്‍കിയത്. പാര്‍ട്ടി നിയോഗിച്ച് വനിത വക്താവ് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സംഭവം അന്വേഷിച്ച് സുരേഷ് ബാബുവിനെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു.