മൊയ്ദു വലിയകത്തിനു യാത്രയപ്പ് നല്‍കി

ജിദ്ദ: തബൂക്കിലേക്കു ജോലി മാറിപ്പോവുന്ന തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന്‍ ട്രഷറര്‍ മൊയ്ദു വലിയകത്തിനു അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ യാത്രയപ്പ് നല്‍കി. ചെന്നൈ ഐ ഐ ടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഷ്‌റഫ് അഞ്ചാലന്‍ അധ്യക്ഷത വഹിച്ചു. എ പി കുഞ്ഞാലി ഹാജി ഉല്‍ഘാടനം ചെയ്തു. സ്വലാഹ് കാരാടന്‍ മൊയ്ദുവിന് ഉപഹാരം കൈമാറി. എ എം അബ്ദുള്ളകുട്ടി, അനില്‍ മുഹമ്മദ്, ഷാജി അരിമ്പ്രത്തൊടി, പി വി അഷ്‌റഫ്, ഷമീം താപ്പി, സമദ് പൊറ്റയില്‍, അബ്ദുല്‍ ഹകീം, സാലിഹ് കൊളക്കാടന്‍, മുജീബ് മുത്തേടത്, സമദ് വി എം, ബഷീര്‍ അചമ്പാട്ട്, റഫീഖ് കളയത്ത്, മുസ്തഫ കെ കെ എന്നിവര്‍ സംസാരിച്ചു. മൊയ്ദു വലിയകത്തു മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി റഷീദ് പറങ്ങോടത്ത് സ്വാഗതവും റഹൂഫ് എം പി നന്ദിയും പറഞ്ഞു.
ഫോട്ടോ : തിരൂരങ്ങാടി പി എസ് എം ഓ കോളേജ് അലുംനി അസോസിയേഷന്‍ മൊയ്ദു വലിയകത്തിനു നല്‍കിയ യാത്രയപ്പ്






