ലിബിയന്‍ കുട്ടികളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം.

റിയാദ്: ലിബിയന്‍ സയാമീസ് ഇരട്ടക്കുട്ടികളായ ‘അഹമദ്’ ‘മുഹമ്മദ്’ എന്നിവരുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. വ്യാഴാഴ്ച്ച രാവിലെ തുടങ്ങി 14 മണിക്കൂര്‍ സമയം നീണ്ടുനിന്ന മാരത്തോണ്‍ ശാസ്ത്രക്രിയയാണ് നടന്നത്. കുട്ടികളുടെ ആരോഗ്യ സ്ഥിതി സമാധാനമാണെന്നും മെച്ചപ്പെട്ടു വരികയാണെന്നും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും സയാമീസ് സര്‍ജറി വിദഗ്ധനും മെഡിക്കല്‍ വിംഗ് മേധാവിയും കിംഗ് സല്‍മാന്‍ ചാരിറ്റി ട്രസ്റ്റ് ഡയറക്ടറുമായ ഡോക്ടര്‍ അബ്ദുല്ല റബീഅ വ്യക്തമാക്കി.
ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം കുട്ടികളെ തീയേറ്ററില്‍ നിന്നും തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റുന്നതിനിടയില്‍ കുട്ടികളെ കണ്ട പിതാവ് പൊട്ടിക്കരയുകയും ഡോക്ടര്‍ റബീഅയെ ആഷ്‌ളേഷിക്കുകയും ചെയ്തു.
രണ്ട് കുട്ടികളുടെയും ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും കുട്ടികളില്‍ കാണുന്ന എല്ലാ സുപ്രധാന അടയാളങ്ങളും നല്ലതാണെന്നും ഡോക്ടര്‍ റബീഅ പറഞ്ഞു. രണ്ടാഴ്ച സമയം അവര്‍ തീവ്ര ചരിചരണ വിഭാഗത്തില്‍ കഴിയണം. 8 ആഴ്ചത്തേക്ക് കുട്ടികളുടെ താഴെയുള്ള ഭാഗത്ത് പ്രത്യകം പരിചരണം ആവശ്യമാണ്, കൃത്രിമ അവയവങ്ങള്‍ പേശികളുമായി ഇണങ്ങുവാന്‍ ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും. ഡോക്ടര്‍ റബീഅ കൂട്ടിച്ചേര്‍ത്തു.






