കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു.

കുവൈറ്റ്: കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. കടല്‍ത്തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനിറങ്ങിയ കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനത്തണ പന്തപ്പാക്കല്‍ സനില്‍ ജോസഫ് ആണ് മുങ്ങി മരിച്ചത്.
കുവൈറ്റിലെ നിസാന്‍ ബാബ്‌തൈന്‍ കമ്പനി ജീവനക്കാരനായിരുന്നു. ഫൈലക ദ്വീപിലായിരുന്നു അകപടമുണ്ടായത്. സുഹൃത്തുക്കള്‍ കുടുംബസമേതം ബിച്ചിലെത്തിയതായിരുന്നു. കടലില്‍ കളിക്കുകയായിരുന്ന കൂടെ ഉണ്ടായ കുട്ടികള്‍ തിരമാലയില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ കടലില്‍ ഇറങ്ങിയ സനില്‍ കുട്ടികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. എന്നാല്‍ സനില്‍ ജോസഫ് തിരമാലയില്‍പ്പെട്ട് മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സനിലിനെ എയര്‍ ആംബുലന്‍സ് വഴി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സബാഹ് ആശുപത്രി സ്റ്റാഫ് നഴ്‌സായ സിമി, മക്കള്‍: അമേലയ എലിസബത്ത് സനില്‍, അനയ മേരി സനില്‍.
മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.






