യുവതി പ്രവേശം അനുവദിക്കണം; തൃപ്തി ദേശായി

മുംബൈ: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയില്‍ അഭിപ്രായപ്പെട്ടു. നിലവിലെ സുപ്രീം കോടതി വിധി പ്രകാരം യുവതി പ്രവേശത്തെ സ്റ്റേ ചെയ്തിട്ടില്ലെന്നും യുവതി പ്രവേശനം അനുവദിക്കണമെന്നും തൃപ്തി പറഞ്ഞു.
ഇത്തവണ യുവതികള്‍ എത്തിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം. പമ്പയില്‍ ഇത്തവണ പൊലീസ് ചെക്‌പോസ്റ്റുകള്‍ ഉണ്ടാകില്ലെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.






