കുട്ടികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം: ജിദ്ദ നവോദയ ബാലവേദി

ജിദ്ദ : ഇന്ത്യയിൽ കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാനും അവർക്ക് കൂടുതൽ സുരക്ഷ ഒരുക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജിദ്ദ നവോദയ ബാലവേദി നടത്തിയ ശിശുദിന പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ ആവശ്യപ്പെട്ടു.
ഞങ്ങളെ ഉപദ്രവിക്കരുത് മറിച്ച് പഠിക്കാനും കളിക്കാനും വിടുക. കേരളത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പൊതുവെ മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഈയിടെ അത് വർധിച്ച് വരുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് ശുഷ്‌കാന്തി കാണിക്കുന്ന ഒരു സർക്കാർ കേരളിത്തിൽ ഉള്ളത് ആശ്വാസകരമാണെന്നും ബാലവേദി അഭിപ്രായപ്പെട്ടു. വാളയാർ കേസിലും മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനിയുടെ ആത്മഹത്യക്കും കാരണക്കാരായവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും ബാലവേദി ആവശ്യപ്പെട്ടു.
ഫൈസ് മുഹമ്മദ് അധ്യത വഹിച്ചു. ജാസിം മുജീബ്, മാനവ് ബിജുരാജ്, നാദിയ നൗഫൽ എന്നിവർ സംസാരിച്ചു. പൂജ പ്രേമൻ സ്വാഗതവും സാറ ജോസഫ് നന്ദിയും പറഞ്ഞു.






