‘വിസ്ഡം ഹോംസ്’ ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ജിദ്ദ: എസ് എസ് എഫിന് കീഴില്‍ ഇന്ത്യയിലെ വിവിധ സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം ഹോംസ് പദ്ധതിക്ക് ചുവടുപിടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ നോര്‍ത്ത് സെന്‍ട്രലില്‍ വിസ്ഡം ഹോംസ് പ്രവര്‍ത്തനമാരംഭിച്ചു.

സൗദി അറേബ്യയിലെ ആദ്യ സംരംഭം കൂടിയായ വിസ്ഡം ഹോംസ് സെന്റെിന്റെ ഉദ്ഘാടനം വിസ്ഡം ഹോംസ് ചെയര്‍മാന്‍ ബഹു: സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നിര്‍വ്വഹിച്ചു.
ജോബ് ആന്റ് കരിയര്‍ ഗൈഡന്‍സ്, സ്‌പോക്കണ്‍ ഇംഗ്‌ളീഷ്-അറബിക് ക്ലാസുകള്‍, പുതുതായി എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം, കലാ സാഹിത്യ സാംസ്‌കാരിക വേദികള്‍ തുടങ്ങിയവ വിസ്ഡം ഹോംസിന്റെ പദ്ധതികളാണ്.

എസ്.എസ്.എഫ് ഇന്ത്യ സെക്രട്ടറി ഡോ. നൂറുദ്ധീന്‍ റാസി, എസ്.എസ്.എഫ് കേരള മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ നരിക്കോട്, ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ റഷീദ് പന്തല്ലൂര്‍, അബ്ദുല്‍ നാസര്‍ അന്‍വരി, അഷ്‌റഫ് കൊടിയത്തൂര്‍ തുടങ്ങിയ പ്രാസ്ഥാനിക രംഗത്തെ നിരവധി നേതാക്കള്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഉമൈര്‍ വയനാട് അധ്യക്ഷത വഹിച്ചു. സംഘടനാ കണ്‍വീനര്‍ ഫസീന്‍ അഹമ്മദ് സ്വാഗതവും വിസ്ഡം കണ്‍വീനര്‍ മുജീബ് നഹ നന്ദിയും പറഞ്ഞു.