കേളി യാത്രയയപ്പ് നല്‍കി

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ബദിയ ഏരിയ ബദിയ യുണിറ്റ് അംഗമായിരുന്ന വി ഹര്‍ഷകുമാറിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 27 വര്‍ഷമായി ബദിയയില്‍ മജീലിസ് കട നടത്തിവരികയായിരുന്ന ഹര്‍ഷകുമാര്‍ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ്.
യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് യാക്കോബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജീഷ് എബ്രഹാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ കെ വി അലി, കേന്ദ്ര കമ്മറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ കിഷോര്‍ ഇ നിസ്സാം, ദിനകരന്‍, മധു പട്ടാമ്പി, യുണിറ്റ് കമ്മറ്റി അംഗങ്ങളായ സത്യവാന്‍, ശശികുമാര്‍, അഫ്‌സല്‍ നിസ്സാര്‍, ജാര്‍നെറ്റ് നെല്‍സന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
യൂണറ്റിന്റെ ഉപഹാരം സെക്രട്ടറിയും യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് നല്‍കി. യാത്രയയപ്പിന് വി ഹര്‍ഷകുമാര്‍ നന്ദി പറഞ്ഞു.
ഫോട്ടോ: യൂണിറ്റിന്റെ ഉപഹാരം വി ഹര്‍ഷകുമാറിന് യൂനിറ്റ് അംഗങ്ങള്‍ കൈമാറുന്നു.






