രാഹുലിന് എതിരെയുള്ള കേസ് തീർപ്പാക്കി

ന്യൂഡൽഹി ∙ ഖേദപ്രകടനം പരിഗണിച്ചു റഫാൽ ഇടപാടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി തീർപ്പാക്കി. അതേസമയം ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി രാഹുൽ ഗാന്ധിയോട് വ്യക്തമാക്കുകയും ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ യുദ്ധവിമാന ഇടപാടിൽ മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിഎന്ന് രാഹുലിന്റെ പരാമർശത്തിന്റെ പശ്ചാതലത്തിലായിരുന്നു ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.
‘ചൗക്കിദാർ ചോർ ഹേ’ എന്നു മോദിയെക്കുറിച്ചു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതാണ് കേസിനു ആധാരം.






