സൗദിയിലുള്ള വിദേശ തൊഴിലാളികള്‍ക്ക് പ്രഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്തുന്നു

ഡിസംബര്‍ മാസം മുതല്‍ പ്രഫഷണല്‍ പരീക്ഷ തുടങ്ങും.
ലേബര്‍ വിസ നിര്‍ത്തലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം
ഏഴു രാജ്യങ്ങളില്‍ നടപ്പാക്കുന്ന പ്രഫഷണല്‍ പരീക്ഷ ആദ്യം ഇന്ത്യക്കാര്‍ക്ക്
റിയാദ്: സൗദിയിലെ വിദേശതൊഴിലാളികള്‍ക്ക് അതാത് പ്രഫഷണലില്‍ പരീക്ഷ ഏര്‍പ്പെടുത്തുന്നു. സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് പരീക്ഷാ സമ്പ്രദായം ഒരുക്കുന്നത്. അടുത്ത ഡിസംബര്‍ മാസം മുതലാണ് പരീക്ഷാ സമ്പ്രദായം തുടങ്ങുക. ഇിന് മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കണോ വേണ്ടയോ എന്ന് പഠിക്കുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ പ്രഫഷണല്‍ പരീക്ഷ വിഭാഗം ഡയറക്ടര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കി.
പ്രഫഷണല്‍ പരീക്ഷാ ഫീസ് സൗദിക്കകത്ത് 450 മുതല്‍ 600 റിയാലും സൗദിക്കു വെളിയില്‍ 100 മുതല്‍ 150 റിയാലുമായിരിക്കുമെന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ അവലോകനം ചെയ്യാനായി കിഴക്കന്‍ പ്രവിശ്യ ചേംബറില്‍ നടന്ന ശില്പശാലയില്‍ നായിഫ് അല്‍ ഉമൈര്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്ത് വെച്ചുള്ള പ്രഫഷണല്‍ പരീക്ഷ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും നടത്തുക.
ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വര്‍ധനവ് കണക്കിലെടുത്ത് ഏഴുരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ആദ്യം പ്രഫഷണല്‍ പരീക്ഷ നടത്തുക ഇന്ത്യക്കാര്‍ക്കായിരിക്കും.
ഏഴുരാജ്യങ്ങളില്‍ ഒന്നാം ഘട്ടം ഇന്ത്യ, രണ്ടാം ഘട്ടം ഫിലിപ്പൈന്‍സ്, മൂന്നും നാലും ഘട്ടങ്ങളില്‍ ശ്രീലങ്ക, ഇന്തോന്യേഷ്യ, ഈജിപ്ത്, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ രീതിയിലാണ് തരംതിരിക്കപ്പെട്ടിട്ടുള്ളത്. സൗദിയിലെ മൊത്തം തൊഴിലാളികളുടെ 95 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഒന്നാം ഘട്ടം എന്ന നിലക്ക് ഇലക്ര്ടിക് പംബ്ലിംഗ് വര്‍ക്കുകളിലുള്ള പരീക്ഷയായിരിക്കും ഡിസംബറില്‍ നടക്കുക. ഈ മേഖലകളില്‍ രണ്ടു ലക്ഷം തൊഴിലാളികളാണുള്ളത്.
രണ്ടാം ഘട്ടം തൊഴില്‍ പരീക്ഷ 2020 ഏപ്രിലില്‍ നടക്കും റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിംഗ്, ഓട്ടോമോട്ടീവ് ഇലക്ര്ടീഷ്യന്‍ ആന്റ്, മെക്കാനിക്‌സ് തൊഴിലുകളിലായിരിക്കും എക്‌സാം നടക്കുക.
മൂന്നാം ഘട്ടത്തില്‍ കാര്‍പെന്റെര്‍, കൊല്ലപ്പണി, വെല്‍ഡിങ് തൊഴിലുകളില്‍ എക്‌സാം നടക്കും.
നാലാം ഘട്ടം 2020 ഒക്‌ടോബറില്‍ തേപ്പ് ജോലി, പെയിന്റിംഗ്, ടൈല്‍സ് ജോലി എന്നിവയില്‍ 2020 ജൂലൈ മാസത്തില്‍ പ്രഫഷണല്‍ എക്‌സാം നടക്കും.
അവസാനമായി 2021 ജനുവരി മാസത്തില്‍ ബില്‍ഡിങ് നിര്‍മ്മാണം, ബോഡിവര്‍ക്‌സ്, സാങ്കേതിക തൊഴിലുകള്‍ എന്നിവയിലും പ്രഫഷണല്‍ പരീക്ഷ നടക്കും.
പരീക്ഷയില്‍ വിജയിക്കുന്ന ഓരോ തൊഴിലാളിക്കും അഞ്ച് വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും, കൂടാതെ 50 ശതമാനത്തിലധികം തൊഴിലാളികള്‍ പ്രഫഷണല്‍ എക്‌സാം പൂര്‍ത്തിയാക്കുന്ന ന്മാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്യും.
ഭാവിയില്‍ സൗദി അറേബ്യയില്‍ ജോലി നേടാനും പ്രഫഷന്‍ മാറ്റുവാനും ഇഖാമ പുതുക്കുവാനുമുള്ള നിബന്തനയായി പ്രഫഷണല്‍ എക്‌സാമിനെ കണക്കാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ സര്‍ക്കാര്‍ ടെണ്ടറുകളില്‍ പങ്കാളികളാകുവാനും വിസ ഇഷ്യു ചെയ്യുവാനും ഇത് നിര്‍ബന്തമാക്കുകയും ചെയ്യും.






