മരട് ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ തിയതികള്‍ തീരുമാനിച്ചു

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ ജനുവരി 11, 12 തീയതികളിലായി പൊളിക്കാന്‍ തീരുമാനിച്ചു. അതീവ സുരക്ഷയിലായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുക.
ആല്‍ഫ വെഞ്ചേഴ്‌സസ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ലാറ്റുകള്‍ 11 നും ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്‌ലാറ്റുകള്‍ അടുത്ത ദിവസമായ 12 നുമാണ് പൊളിച്ചു നീക്കം.
കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ടോം ജോസാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കെട്ടിടങ്ങളും സ്‌ഫോടനത്തിലൂടെ തകര്‍ക്കാനാണ് തീരുമാനം. ഇതിനായി എത്ര സ്‌ഫോട വസ്തുക്കള്‍ വാങ്ങണം എന്നതിലടക്കം പിന്നീട് തീരുമാനം എടുക്കും. ജനുവരി ഒമ്പതിനകം ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്.






