നവോദയ ബവാദി ഏരിയ കണ്‍വെന്‍ഷന്‍

ജിദ്ദ: ജിദ്ദ നവോദയ ബവാദി ഏരിയ കണ്‍വെന്‍ഷന്‍ കൂത്തുപറമ്പ് രക്തസാക്ഷി നഗര്‍ ഗള്‍ഫ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ബാലന്‍ പയ്യന്നൂര്‍ അധ്യക്ഷതയ വഹിച്ചു. ഷിബു തിരുവനന്തപുരം ഉത്ഘാടനം ചെയ്തു
ഇസ്മായില്‍ രക്തസാക്ഷി പ്രമേയവും യാക്കൂബ് അനുശോചന പ്രമേയവും റഫീഖ് മമ്പാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും നാദിര്‍ഷ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫിറോസ് മുഴുപ്പിലങ്ങാട് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു കെ.വി മൊയ്തീന്‍ പുതിയ പാനല്‍ അവതരിപ്പിച്ചു. സജീവന്‍ സ്വാഗതവും സലാം പയ്യന്നുര്‍ നന്ദിയും പറഞ്ഞു






