യാത്രയപ്പ് നല്‍കി

അബ്ദുല്‍ഹമീദിന് നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉപഹാരം നല്‍കുന്നു
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലോട്ട് മടങ്ങുന്ന അബ്ദുല്‍ഹമീദിന് യാത്രയപ്പ് നല്‍കി. ജിദ്ദ നവോദയ സനഇയ ഏരിയ മുത്ത്‌ലക്ക് യൂണിറ്റ് അംഗവും സനഇയ്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ കൂടിയായ അബ്ദുല്‍ഹമീദ് വണ്ടൂര്‍ കൂരാട് സ്വദേശിയാണ്. നവോദയയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ എന്നും സജീവമായി സഹകരിക്കുന്ന വ്യക്തി കൂടിയാണ് അബ്ദുല്‍ ഹമീദ്. ഹരീന്ദ്രന്‍ ആറ്റടപ്പ ആദ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉപഹാരം നല്‍കി.
സുരേഷ് പാപ്പിനിശ്ശേരി, സുരേഷ് രാമന്തളി, ടി വി രാജന്‍, അജിത്ത് പങ്കജാക്ഷ പണിക്കര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സൈനുദ്ധീന്‍ സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. അബ്ദുല്‍ഹമീദിന് നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉപഹാരം നല്‍കുന്നു






