ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം നടന്നത് ജിദ്ദയിലെ ഐ.ഐ.സി.ജെ ഓഡിറ്റോറിയത്തില്‍
ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത് ഗോപി നെടുങ്ങാടി
കാമ്പെയിന്‍ ഉദ്ഘാടനം ഈ മാസം 22 ന് റിയാദില്‍
ജിദ്ദ: യു ആര്‍ നോട്ട് അലോണ്‍ എന്ന ശീര്‍ഷകത്തില്‍ ഫോക്കസ് സൗദി ദേശീയതലത്തില്‍ നടത്തുന്ന മള്‍ട്ടി ഡൈമെന്‍ഷണല്‍ യൂത്ത് ക്യാമ്പയിന്റെ ലോഗോ പ്രകാശനം ജിദ്ദയിലെ ഐ.ഐ.സി.ജെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ഗോപി നെടുങ്ങാടി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
മനുഷ്യര്‍ പരസ്പരം വിഘടിക്കുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ യു ആര്‍ നോട്ട് അലോണ്‍ എന്നത് വളരെ പ്രസക്തമായ ശീര്‍ഷകമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സലീം ചളവറ പ്രമേയ വിശദീകരണം നടത്തി. മനുഷ്യര്‍ സാംസ്‌കാരികമായും സാമൂഹികമായും ഒറ്റക്കല്ല എന്നും പരസ്പരം ബദ്ധിപ്പിക്കുന്ന ഒരുപാട് ചരടുകളുടെ നിതാന്ധബദ്ധത്തിലാണെന്നും മനുഷ്യജീവിതത്തിന്റെ വിവിധതുറകളെ ക്യാമ്പൈനിലൂടെ അടയാളപ്പെടുത്തുമെന്നും പ്രമേയ വിശദീകരണത്തില്‍ കൂട്ടി ചേര്‍ത്തു.
ഈ മാസം 22 ന് റിയാദില്‍ വെച്ചാണ് കാമ്പെയിന്‍ ഉദ്ഘാടനം നടക്കുന്നത്. ഫോക്കസ് ഉപദേശക സമിതി അംഗം ഷക്കീല്‍ ബാബു, ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റര്‍ സി ഇ ഒ ജൈസല്‍ ഫറോക്ക് പരിപാടി നിയന്ത്രിച്ചു.






