പണം പിന്‍വലിക്കാന്‍ പോയാല്‍ വലിയ വില നല്‍കേണ്ടിവരും, ഇനി മുതല്‍ ചെക്ക് ലീഫിനും പണം നല്‍കേണ്ടിവരും

ഡല്‍ഹി: ബാങ്കുകളില്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിക്കുന്ന ലൂസ് ലീഫിന് പണം ഈടാക്കി ബാങ്കുകള്‍. ഒരു ലീഫിന് 25 മുതല്‍ 60 രൂപ വരെയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.
അക്കൗണ്ടുടമകള്‍ക്ക് പണം പിന്‍വലിക്കാനായി നല്‍കുന്ന ലൂസ് ലീഫിന് ഇതുവരെ അക്കൗണ്ട് നമ്പര്‍ നല്‍കി ഇതിനുള്ള പുസ്തകത്തില്‍ ഒപ്പിട്ടു നല്‍കിയാല്‍ മതിയായിരുന്നു. ഇതിന് പണമീടാക്കിയിരുന്നില്ല. രണ്ടുമാസം മുന്‍പുവന്ന തീരുമാനമാണ് ബാങ്കുകള്‍ ഇപ്പോള്‍ നടപ്പിലാക്കിത്തുടങ്ങിയത്.
പുതിയ തീരുമാനമറിയാതെ ബാങ്കുകളില്‍ എത്തുന്ന ഉപഭോക്താക്കളും ബാങ്ക് ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. ബാങ്കുകളുടെ പുതിയ പരിഷ്‌കാരത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
അച്ചടിക്കാന്‍ ചെലവു കുറഞ്ഞ ചെക്ക് ലീഫുകള്‍ക്ക് ഇത്രയും പണം ഈടാക്കുന്നത് അനീതിയാണെന്നാണ് ഇടപാടുകാര്‍ പറയുന്നത്. നേരത്തെ സൗജന്യമായി നല്‍കിയിരുന്ന ചെക്ക് ബുക്കുകള്‍ക്ക് പിന്നീട്. പണമീടാക്കിത്തുടങ്ങിയെങ്കിലും പത്തോ ഇരുപതോ ലീഫുള്ളതിന് നൂറുരൂപയില്‍ താഴെയാണുള്ളത്. അതേസമയം ഇടപാടുകാര്‍ ചെക്ക് ബുക്ക് എടുക്കാതെ വന്ന് ലൂസ് ലീഫ് വാങ്ങുമ്പോഴാണ് പണമീടാക്കുന്നതെന്നും ചെക്ക് ബുക്ക് വാങ്ങാത്തവര്‍ക്ക് ഇപ്പോഴും സൗജന്യമാണെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.






