ജിദ്ദയില്‍ മരിച്ചു.

മയ്യഴി: കുളിമുറിയില്‍ വീണ് സാരമായി പരിക്കേറ്റ് ആസ്പത്രിയിലായ മയ്യഴി സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു. മാഹി മഞ്ചക്കല്‍ കോമത്ത്കരയില്‍ മഹമ്മൂദ്(63) ആണ് മരിച്ചത്.

പരേതനായ തിട്ടയില്‍ ഉസ്മാന്റെയും കോമത്ത്കര ഹഫ്‌സത്തിന്റെയും മകനാണ്. ഭാര്യ: വട്ടക്കണ്ടി റംല. മക്കള്‍: റസീന, റംഷീദ, മസീദ്. മരുമക്കള്‍: നൗഫല്‍, ഷനീദ്. സഹോദരങ്ങള്‍: റഹ്‌മത്ത്, ഷമീമ. ഖബറടക്കം ജിദ്ദയില്‍.