ഇന്ന് അബ്ദുല്‍ അസീസ് രാജാവിന്റെ ഓര്‍മ്മദിവസം

റിയാദ്: ആധുനിക സൗദിയുടെ രാജഭരണ സഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ഇതുപോലെ ഒരു നവമ്പര്‍ ഒമ്പതിനാണ് മരണമടഞ്ഞതെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

66 വര്‍ഷം മുമ്പ് അബ്ദുല്‍ അസീസ് രാജാവ് ഇതു പോലൊരു ദിനത്തിലാണ് ത്വാഇഫില്‍ വെച്ച് മരണപ്പെട്ടത്. 1959 നവമ്പര്‍ മാസം ഒമ്പതിനാണ് രാജാവ് മരണപ്പെട്ടവാര്‍ത്ത

രാജവിജ്ഞാപനത്തിലൂടെ അറിയിക്കുകയായിരുന്നു. കൂടാതെ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ സഊദ് ബിന്‍ അബ്ദുുല്‍ അസീസിനെ സൗദിയുടെ രാജാവായും മറ്റൊരു മകന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസിനെ കിരീടാവകാശിയായും ‘ബൈഅത്ത്’ (അനുസരണ പ്രതിജ്ഞ) നടന്നതും ഇതേദിവസം തന്നെ രാജവിജ്ഞാപനത്തിലൂടെ അറിയിക്കുകയായിരുന്നു.